
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77–ാം റിപ്പബ്ലിക് ദിനം കുവൈത്തിലെ ഇന്ത്യൻ എംബസി വിപുലമായി ആഘോഷിച്ചു. എംബസി ആസ്ഥാനത്ത് ഇന്ന് രാവിലെ ഒൻപതിന് സ്ഥാനപതി പരമിത തൃപാഠി മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ പതാക ഉയർത്തി. തുടർന്ന്, രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ സന്ദേശം വായിച്ചു. തുടർന്ന്, ഇന്ത്യൻ സ്‌കൂൾ കുട്ടികളുടെ നൃത്തങ്ങളും ഗാനങ്ങളും അരങ്ങേറി. കുവൈത്തിലെ ശക്തമായ തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.
അതോടോപ്പം പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നുകൊണ്ട് അമീർ ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് അഭിനന്ദന സന്ദേശം അയച്ചു. പ്രസിഡന്‍റ് ദ്രൗപതി മുർമുവിനും ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും ആരോഗ്യവും കൂടുതൽ പുരോഗതിയും സമൃദ്ധിയും അമീർ ആശംസിച്ചു. കൂടാതെ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹും, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹും പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് ആശംസാ സന്ദേശം അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam