പ്രവാസി ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി

Published : Feb 03, 2026, 03:57 PM IST
indian embassy

Synopsis

സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എംബസി സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സഹകരണം ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.  

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ ആണ് കിഴക്കൻ പ്രവിശ്യയിലെ സന്നദ്ധ പ്രവർത്തകരുമായി ചർച്ച നടത്തിയത്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിനും എംബസി സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് ഈ സന്ദർശനം.

എംബസി നൽകിവരുന്ന വിവിധ സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിൽ ലഭ്യമാക്കാൻ സാമൂഹിക പ്രവർത്തകരുമായുള്ള സഹകരണം ശക്തമാക്കുമെന്ന് കൗൺസിലർ വൈ. സാബിർ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വളന്റിയർമാരുടെ സേവനങ്ങളെ കൗൺസിലർ പ്രത്യേകം പ്രശംസിച്ചു. സാധാരണക്കാരായ തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സാമൂഹിക പ്രവർത്തകരും എംബസിയും തമ്മിലുള്ള മികച്ച ഏകോപനം പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ സഹകരണം വരും ദിവസങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കും.’ -വൈ. സാബിർ കൂട്ടിച്ചേർത്തു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സാമൂഹിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. പ്രവാസികൾക്ക് നേരിട്ട് എംബസിയെ സമീപിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് നിർണ്ണായകമാണെന്ന് യോഗം വിലയിരുത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് ഇനി സുരക്ഷിത യാത്ര; 'ഹിഡൻ ഡിസെബിലിറ്റീസ് സൺഫ്ലവർ', പുതിയ പദ്ധതിയുമായി ഹമദ് വിമാനത്താവളം
ഇന്ത്യ-സൗദി സൗഹൃദം പുതുക്കി റിയാദിൽ റിപ്പബ്ലിക് ദിനാഘോഷം, വിരുന്നൊരുക്കി ഇന്ത്യൻ എംബസി