
മസ്കറ്റ്: വെബ്സൈറ്റിന്‍റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി പാസ്പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. സെപ്തംബര്‍ രണ്ട് വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് എംബസി അറിയിച്ചു.
Read Also - രമ്യ മരിച്ചു കിടന്നത് കട്ടിലിൽ, അനൂപ് അടുക്കളയിലെ ഫാനിൽ തൂങ്ങിയ നിലയിൽ; നിർണായകമായി അഞ്ചുവയസ്സുകാരിയുടെ മൊഴി
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജിസാൻ: പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം സ്വദേശിയാണ് ജിസാനിനടുത്ത് അബു അരീഷിൽ നിര്യാതനായത്. വെളിമുക്ക് ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52) ആണ് മരിച്ചത്.
ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. അബു അരീഷിൽ ബഖാലയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. നേരത്തെ ആർദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: സുഹാദ്, ഫസ് ലുൽ ഫാരിസ, അസ് ലഹ.
https://www.youtube.com/watch?v=QJ9td48fqXQ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ