പ്രവാസികള്‍ ശ്രദ്ധിക്കുക; വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്​

Published : Oct 05, 2020, 11:02 PM IST
പ്രവാസികള്‍ ശ്രദ്ധിക്കുക; വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്​

Synopsis

നാട്ടിലേക്ക് യാത്ര തരപ്പെടുത്തി തരാമെന്ന് അറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലിൽ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. 

റിയാദ്​: റിയാദ് ഇന്ത്യൻ എംബസിയുടെ പേരിൽ സമൂഹ മാധ്യമ, ഇമെയിൽ അക്കൗണ്ടുകൾ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാർ കരുതിയിരിക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

നാട്ടിലേക്ക് യാത്ര തരപ്പെടുത്തി തരാമെന്ന് അറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലിൽ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. എന്നാൽ ഇത്തരം സന്ദേശങ്ങൾക്ക് ഇന്ത്യൻ എംബസിയുമായി യാതൊരു ബന്ധവുമില്ലെന്നും എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും https://www.eoiriyadh.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ട്വിറ്റർ, ഫേസ്ബുക്ക്, ഇമെയിൽ ഐഡികളും ടെലിഫോൺ നമ്പറുകളും മാത്രമേ ഉപയോഗിക്കാവൂ എന്നും എംബസി വാർത്താകുറിപ്പിൽ  അറിയിച്ചു. എംബസിയുടെ ഔദ്യോഗിക ഇമെയിലുകളെല്ലാം @mea.gov.in എന്ന പേരിലായിരിക്കും അവസാനിക്കുക എന്നും എംബസി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കിടെ ബസിന്‍റെ പിൻ ടയറുകൾ പൊട്ടിത്തെറിച്ചു, റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് അപകടം, മരിച്ചത് രണ്ട് മലയാളികൾ
സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്