സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് വാങ്ങി; നറുക്കെടുത്തപ്പോള്‍ പ്രവാസിക്ക് എട്ടു കോടി രൂപ സമ്മാനം

By Web TeamFirst Published Nov 11, 2022, 1:29 PM IST
Highlights

സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വഴിയാണ് അലക്സ് ടിക്കറ്റ് വാങ്ങിയത്. ദുബൈ ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന 10 സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ് നറുക്കെടുപ്പ് നടന്നത്. ഇന്ത്യക്കാരനായ അലക്സ് വര്‍ഗീസാണ് സമ്മാനാര്‍ഹനായത്. 

സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വഴിയാണ് അലക്സ് ടിക്കറ്റ് വാങ്ങിയത്. ദുബൈ ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന 10 സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അലക്സും സഹപ്രവര്‍ത്തകും ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ്. ഓരോ തവണ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുമ്പോഴും ഓരോരുത്തരുടെ പേരിലാണ് വാങ്ങിയിരുന്നത്. ഇത്തവണ അലക്സിന്‍റെ പേരില്‍ വാങ്ങിയ ടിക്കറ്റിലൂടെ വന്‍ തുക സമ്മാനം ലഭിക്കുകയായിരുന്നു. 

ഇതാദ്യമായാണ് തന്‍റെ പേരില്‍ ടിക്കറ്റ് വാങ്ങുന്നതെന്നും വിജയിച്ചെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ പ്രൊമോഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും 37കാരനായ അലക്സ് പറഞ്ഞു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇന്നുവരെ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 198-ാമത്തെ ഇന്ത്യക്കാരനാണ് അലക്സ്.

Read More - യുഎഇയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

രണ്ട് ആഢംബര കാറുകളും മോട്ടോര്‍ ബൈക്കുകളും സമ്മാനമായി നല്‍കുന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ദുബൈയില്‍ താമസിക്കുന്ന 41കാരനായ ജസ്റ്റിന്‍ ജോസ് ബിഎംഡബ്ല്യൂ X6 M50i കാര്‍ സ്വന്തമാക്കി. ബര്‍ലിനില്‍ താമസിക്കുന്ന ജര്‍മ്മന്‍ പൗരനായ 64കാരന്‍ ഷേഡ് ഉല്‍റിച്ച് ആണ് മെഴ്സിഡസ് ബെന്‍സ് AMG GT 43 കാര്‍ സ്വന്തമാക്കിയത്. പ്രവാസി ഇന്ത്യക്കാരനായ ഷിബിന്‍ കെ ജോസ്, ബിഎംഡബ്ല്യൂ  F 900 XR മോട്ടോര്‍ ബൈക്കും ഇന്ത്യക്കാരനായ വെങ്കട്ട പിള്ള ബിഎംഡബ്ല്യൂ R9T സ്ക്രാമ്പ്ലര്‍ മോട്ടോര്‍ബൈക്കും നേടി. 

Read More - കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുള്ള ഷാമ്പു യുഎഇയില്‍ വില്‍ക്കുന്നില്ലെന്ന് ക്യുസിസി

click me!