മുസ്ലിം ഇതര പ്രവാസികള്‍ക്കായി യുഎഇയില്‍ സിവില്‍ വിവാഹ സേവനങ്ങള്‍

By Web TeamFirst Published Nov 11, 2022, 11:38 AM IST
Highlights

യുഎഇ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ നിയമം അനുസരിച്ച് വിവാഹം ചെയ്യാം.

അബുദാബി: മുസ്ലിംകള്‍ അല്ലാത്ത പ്രവാസികള്‍ക്കായി സിവില്‍ വിവാഹ സേവനങ്ങള്‍ ആരംഭിച്ചതായി അബുദാബി ജുഡീഷ്യല്‍ വിഭാഗം അറിയിച്ചു. അറബിക്, ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് സേവനം നല്‍കുന്നത്.

2022 ജനുവരിയില്‍ സിവില്‍ മാര്യേജ് നിയമം നിലവില്‍ വന്നതിന് ശേഷം ഓരോ മണിക്കൂറിലും നാല് അപേക്ഷകള്‍ വീതമാണ് ലഭിക്കുന്നതെന്ന് അബുദാബി ജുഡീഷ്യല്‍ വിഭാഗം വ്യക്തമാക്കി. യുഎഇ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ നിയമം അനുസരിച്ച് വിവാഹം ചെയ്യാം. ഇവര്‍ അമുസ്ലിംകളോ അല്ലെങ്കില്‍ അമുസ്ലിം രാജ്യത്തെ പൗരന്മാരോ ആവണമെന്നാണ് വ്യവസ്ഥ. 18 വയസ്സോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. ഇരുവര്‍ക്കും വിവാഹത്തിന് സമ്മതമാണെന്ന പ്രഖ്യാപനത്തില്‍ ഒപ്പിടണം എന്നീ വ്യവസ്ഥകളും നിയമത്തിലുണ്ട്.

Read More -  വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് നാല് വര്‍ഷം തടവ്

ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

അജ്മാന്‍: ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 

2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍  അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി.

Read More - ഗ്രേസ് പീരിഡിലും മാറ്റം; പ്രവാസികള്‍ക്ക് വിസാ കാലാവധി അവസാനിച്ചാല്‍ പിഴയില്ലാതെ താമസിക്കാവുന്ന കാലയളവ് ഇങ്ങനെ

മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. 

 

click me!