മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ പ്രവാസി ഇന്ത്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റിലായി

Published : Jun 03, 2022, 01:16 PM ISTUpdated : Jun 03, 2022, 02:09 PM IST
മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ പ്രവാസി ഇന്ത്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റിലായി

Synopsis

പിടിയിലായ വ്യക്തിയുടെയും പിടിച്ചെടുത്ത നിരോധിത വസ്‍തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഹെറോയിന്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരമാണ് ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചത്.

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ മയക്കുമരുന്നുമായി കുവൈത്തില്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി പിടികൂടിയത്. രണ്ട് കിലോഗ്രാം ഹെറോയിനും 50 ഗ്രാം ക്രിസ്റ്റല്‍ മെത്തും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

പിടിയിലായ വ്യക്തിയുടെയും പിടിച്ചെടുത്ത നിരോധിത വസ്‍തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഹെറോയിന്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരമാണ് ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചത്. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടെന്നും ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുമെന്നും മനസിലായതോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനെന്ന വ്യാജേന ഇയാളെ സമീപിച്ചു. 50 ഗ്രാം മയക്കുമരുന്ന് കൈമാറിയതിന് തൊട്ടുപിന്നാലെ ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് സംഘം റെയ്‍ഡ് നടത്തി.
"

രണ്ട് കിലോഗ്രാം ഹെറോയിനും 50 ഗ്രാം ക്രിസ്റ്റല്‍ മെത്തുമാണ് കൈവശമുണ്ടായിരുന്നത്. ഇവ ഒരു എയര്‍ പാര്‍സലിലൂടെ രാജ്യത്ത് എത്തിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. പ്ലാസ്റ്റിക് ബോളുകള്‍ക്കുള്ളില്‍ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചാണ് പാര്‍സലിലൂടെ മയക്കുമരുന്ന് എത്തിച്ചതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.


ദുബൈ: 600 ഗ്രാം മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നാടുകടത്തുകയും ചെയ്യും. പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കെയ്‍സില്‍ നിന്നാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മയക്കുമരുന്ന് കണ്ടെടുത്തത്.

2021 നവംബര്‍ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. യുഎഇയിലേക്ക് പ്രവേശിക്കുന്ന സമയത്ത്  മൂന്ന് പാക്കറ്റുകളിലാക്കിയ നിലയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്‍തപ്പോള്‍ തന്റെ ബാഗില്‍ നിരോധിത വസ്‍തുക്കളൊന്നും ഇല്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ബാഗേജ് സ്‍കാനറില്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നിയതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്. മൂന്ന് പാക്കറ്റുകളിലായി 600 ഗ്രാം ഭാരമുള്ള ഒരു വസ്‍‍തു ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇത് മയക്കുമരുന്നാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

Read more: ലേബര്‍ ക്യാമ്പിലെ തീപിടുത്തത്തില്‍ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു

പിന്നീട് വിശദമായി അധികൃതര്‍ ഇയാളെ ചോദ്യം ചെയ്‍തെങ്കിലും അപ്പോഴും കുറ്റം നിഷേധിക്കുകയായിരുന്നു.  അതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്‍തിരുന്ന തന്റെ കാമുകിയാണ് ഈ ബാഗ് തന്നയച്ചതെന്നായിരുന്നു പ്രധാന വാദം. നാട്ടില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് കാമുകി ഈ ബാഗ് തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ബാഗ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്‍തെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി വിശ്വസനീയമായി കണക്കാക്കിയില്ല. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട