വാഹനത്തില്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ പിടിയില്‍

By Web TeamFirst Published Dec 2, 2022, 7:51 PM IST
Highlights

ചെക്ക് പോയിന്റില്‍ വെച്ച് സംശയം തോന്നിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് പരിശോധിച്ചത്. 120 കിലോ മയക്കുമരുന്ന് ഈ സമയം വാഹനത്തിലുണ്ടായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യക്കാരന്‍ അറസ്റ്റിലായി. അസീര്‍ പ്രവിശ്യയിലെ ബീശയില്‍ വെച്ചാണ് ഇയാളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. ബീശയിലെ ജംഊര്‍ ചെക്ക് പോയിന്റില്‍ വെച്ച് വാഹന പരിശോധന നടത്തിയപ്പോഴാണ് ഇന്ത്യക്കാരന്റെ വാഹനത്തില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.

ചെക്ക് പോയിന്റില്‍ വെച്ച് സംശയം തോന്നിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് പരിശോധിച്ചത്. 120 കിലോ മയക്കുമരുന്ന് ഈ സമയം വാഹനത്തിലുണ്ടായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി സുരക്ഷാ അധികൃതര്‍ അറിയിതച്ചു. മയക്കുമരുന്ന് കടത്തിനും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷയാണ് സൗദി അറേബ്യയിലെ നിയമപ്രകാരം ലഭിക്കുക.

Read also: കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിൽ പ്രവാസി ഉൾപ്പടെ മൂന്നുപേർക്ക് 18 വർഷം തടവുശിക്ഷ

ലഹരിമരുന്ന് കടത്ത്; സൗദിയില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
​​​​​​​റിയാദ്: സൗദി അറേബ്യയില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ അല്‍ ജൗഫിലാണ് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്. 

മുഹന്നദ് ബിന്‍ സഊദ് ബിന്‍ ശിഹാബ് അറുവൈലി എന്ന സൗദി പൗരനെയാണ് ശനിയാഴ്ച വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ആംഫെറ്റാമൈന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വധശിക്ഷ നടപ്പാക്കാനുള്ള കോടതി വിധി അപ്പീല്‍ കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വിധി നടപ്പാക്കാന്‍ റോയല്‍ കോടതി ഉത്തരവിടുകയും ചെയ്തു. 

Read More -  കനത്ത മഴയില്‍ മുങ്ങി ജിദ്ദ; നിരവധിപ്പേര്‍ വെള്ളക്കെട്ടിൽ കുടുങ്ങി, വിമാന സർവിസുകളെയും ബാധിച്ചു

click me!