സൗദി അറേബ്യയിൽ നടക്കാനിറങ്ങിയ പ്രവാസി യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Jul 27, 2022, 10:32 PM IST
Highlights

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും നടക്കാനിറങ്ങിയത്. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറോടിച്ചിരുന്നത് സ്വദേശിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റിയാദ്: സൗദി അറേബ്യയിൽ വൈകുന്നേരം നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ സൗദി പൗരൻ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചു. ഭർത്താവ് തൽക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേറ്റു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലായിരുന്നു സംഭവം. ബിഹാർ പാട്ന സ്വദേശി ചന്ദ്ര പ്രഭാത് കുമാർ (37) ആണ് മരിച്ചത്. ഭാര്യ വൈഷ്ണവി കുമാരിക്ക് (21) ഗുരുതര പരിക്കേറ്റു. 

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും നടക്കാനിറങ്ങിയത്. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈഷ്ണവിയെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് അൽ ഹസ്സയിലെ ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്ര പ്രഭാത് കുമാർ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. വൈഷ്ണവി വിസിറ്റ് വിസയിൽ ഒരുമാസം മുമ്പാണ് ഭർത്താവിന്റെ അടുത്തെത്തിയത്. ചന്ദ്രശേഖർ പ്രസാദ്-ശാന്തി കുമാരി ദമ്പതികളുടെ മകനാണ് ചന്ദ്ര പ്രഭാത് കുമാർ. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read also: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു

പക്ഷാഘാതം സംഭവിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

റിയാദ്: പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ദുരിതത്തിലായ തൊഴിലാളിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ ദിശയുടെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത്. കോഴിക്കോട് ചെറുവായൂർ  കാര്യതങ്കണ്ടി സുധി എന്നറിയപ്പെടുന്ന ശങ്കര നാരായണനെയാണ് ദിശ വളന്റിയേഴ്സിന്റെ ഇടപെടലിൽ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്. 

അസുഖ ബാധിതനായതിനെ തുടർന്ന് മൂന്നു ദിവത്തോളം ചികിത്സ ലഭിക്കാതെ മുറിയിൽ കഷ്ടപ്പെട്ട  സുധിയുടെ വിവരം അറിഞ്ഞെത്തിയ ദിശ വളന്റിയേഴ്‌സ് അദ്ദേഹത്തെ ഉടൻ അൽഖർജ് കിങ് ഖാലിദ് ഹോസ്പിറ്റലിൽ അഡ്‍മിറ്റ് ചെയ്തു വേണ്ട ചികിത്സയും മറ്റു സൗകര്യങ്ങളും നൽകുകയായിരുന്നു. വലതു വശം പൂർണ്ണമായി തളർന്നു പോകുകയും സംസാരശേഷി നഷ്ടപ്പെടുകയും ഓർമ്മക്കുറവ് അനുഭവപ്പെടുകയും ചെയ്ത സുധിയെ കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും എത്തിച്ചു.

Read also: നാലര വർഷമായി നാട്ടിൽ പോകാത്ത പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കുഴഞ്ഞുവീണു മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണു മരണപ്പെട്ട കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (59)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് ന്യൂ സനയ്യയില്‍ അല്‍ മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്തു വരികയായിരുന്ന അജയന്‍.

പെരുന്നാള്‍ അവധി ദിനത്തില്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു മരണം സംഭവിക്കുകയായിരുന്നു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ജീവകാരുണ്ണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്ണ്യ വിഭാഗവും നേതൃത്വം നല്‍കി. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹത്തോടൊപ്പം മകന്‍ അജേഷ് അനുഗമിച്ചു.

പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ കാണാതായി

click me!