പ്രവാസി ഇന്ത്യക്കാരൻ വാഹനാപകടത്തിൽ മരിച്ചു

Published : Jun 17, 2021, 12:34 PM ISTUpdated : Jun 17, 2021, 01:59 PM IST
പ്രവാസി ഇന്ത്യക്കാരൻ വാഹനാപകടത്തിൽ മരിച്ചു

Synopsis

അപകട വിവരം അറിഞ്ഞ ഉടൻ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തിയെങ്കിലും കീഴ്മേൽ മറിഞ്ഞ കാറിൽ നിന്നും മൃതദേഹം പുറത്തെടുക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരൻ വാഹനാപകടത്തിൽ മരിച്ചു. സിക്സ്ത് റിങ് റോഡിൽ സാദ് അൽ അബ്ദുള്ള ഏരിയയ്ക്ക് എതിർവശത്താണ് സംഭവം ഉണ്ടായത്.

45 വയസ്സുള്ള ഇന്ത്യക്കാരനാണ് മരിച്ചത്. അപകട വിവരം അറിഞ്ഞ ഉടൻ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തിയെങ്കിലും കീഴ്മേൽ മറിഞ്ഞ വാഹനത്തിൽ നിന്നും മൃതദേഹം പുറത്തെടുക്കാനായില്ല. പിന്നീട് അഗ്നിശമനസേന അംഗങ്ങളെത്തിയാണ് തകർന്ന കാറിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ