
റിയാദ്: സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ല്യു.എ) അംഗവുമായ കർണാടക മംഗളൂരു സ്വദേശി അബ്ദുല്‍ ഗഫൂര്‍ (62) നിര്യാതനായി. നാലു ദിവസം മുമ്പ് സ്ട്രോക്ക് ഉണ്ടായി അബോധാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
30 വർഷമായി നജ്‌റാനിലുള്ള ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സാമുഹിക, ജീവകാരുണ്യ പ്രവർത്ത രംഗത്ത് വളരെ സജീവമായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും മകളുമുണ്ട്. ബഹ്റൈനിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മകൾ നജ്റാനിലെത്തിയിട്ടുണ്ട്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നജ്റാനിൽ മറവുചെയ്യുമെന്ന് ബന്ധുക്കളും വെൽഫെയർ കമ്മിറ്റി അംഗം അനിൽ രാമചന്ദ്രനും അറിയിച്ചു.
Read More - മലയാളി ഉംറ തീർഥാടകൻ മക്ക ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് (41) ആണ് മരിച്ചത്. നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: ഇബ്രാഹിം കുഞ്ഞു. മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ താജുദ്ധീനൊപ്പം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും സാമൂഹിക പ്രവർത്തകരായ ഷാഫി കല്ലറ, നാസർ കല്ലറ എന്നിവരും രംഗത്തുണ്ട്.
Read More - പരീക്ഷാ സമയത്ത് പര്‍ദ ധരിക്കുന്നതിന് നിരോധിച്ചിട്ടിണ്ടെന്ന് സൗദി വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ അതോറിറ്റി
പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദുബൈ: യുഎഇയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കായംകുളം കണ്ടല്ലൂര്‍ വൈക്കത്തുശ്ശേരിയില്‍ വീട്ടില്‍ അജിത് ചന്ദ്രന്‍ (44) ആണ് മരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. പ്രവാസി സംഘടനയായ 'ഓര്‍മ'യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അജിത് ചന്ദ്രന്‍ അവിവാഹിതനാണ്. പിതാവ് - പരേതനായ ജി. ചന്ദ്രസേനന്‍. മാതാവ് - പി.കെ ശാന്തമ്മ. സഹോദരന്‍ - അശ്വിന്‍ ചന്ദ്രന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ