
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 262-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ (22 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ രമേഷ് കണ്ണന്‍. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പിലൂടെയാണ് രമേഷ് കണ്ണന്‍ വിജയിയായത്.
ഇദ്ദേഹം മാര്‍ച്ച് 29ന് വാങ്ങിയ 056845 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ ലൈവ് ഡ്രോയിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയായ മുഹമ്മദ് ഷെരീഫാണ് ഇത്തവണത്തെ വിജയിയെ നറുക്കെടുത്തത്. വിജയിയായ രമേഷ് കണ്ണന്‍ നല്‍കിയിരുന്ന ഇന്ത്യയിലെയും യുഎഇയിലെയും ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹവുമായി സംസാരിക്കാനായില്ല. ഡ്രീം കാര്‍ പ്രൊമോഷനില്‍ 013009 എന്ന ടിക്കറ്റ് നമ്പരിലൂടെ ഗലീലിയോ ബാലിത്താന്‍ മാസെറാതി ഗിബ്ലി സീരീസ് 11 കാര്‍ സ്വന്തമാക്കി.
അതേസമയം അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക വെബ്‍സൈറ്റിലൂടെയും ബിഗ് ടിക്കറ്റ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നാം തീയ്യതി മുതൽ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തുകയാണെന്ന് അറിയിപ്പിൽ പറയുന്നു. യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ