ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഇന്ത്യക്കാരന് 40 കോടി, ബിഗ് ടിക്കറ്റില്‍ മൂന്ന് കോടീശ്വരന്മാര്‍

Published : Jul 03, 2021, 10:31 PM ISTUpdated : Jul 04, 2021, 10:37 AM IST
ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഇന്ത്യക്കാരന് 40 കോടി, ബിഗ് ടിക്കറ്റില്‍ മൂന്ന് കോടീശ്വരന്മാര്‍

Synopsis

കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ നറുക്കെടുപ്പ് കാണുകയാണെന്നും ഇപ്പോള്‍ കുടുംബത്തിനൊപ്പമാണെന്നും രഞ്ജിത്ത് പറഞ്ഞു. 10 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ്  നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രഞ്ജിത്ത് സോമരാജനാണ് ബിഗ് ടിക്കറ്റ് മൈറ്റി 20 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ജൂണ്‍ 29നാണ് അദ്ദേഹം സമ്മാനം നേടിയ 349886 നമ്പര്‍ ടിക്കറ്റ് വാങ്ങിയത്. രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹം  (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് 355820 എന്ന ടിക്കറ്റ് നമ്പരിനുടമയായ റെന്‍സ് മാത്യു ആണ്. ഇന്ത്യക്കാരനാണ് റെന്‍സ്.

മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് ഇന്തോനേഷ്യന്‍ സ്വദേശിയായ ജെസ്മിന്‍ ഖോല്‍ബി സെയ്ന്‍ ആണ്. 006368 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ നറുക്കെടുപ്പ് കാണുകയാണെന്നും ഇപ്പോള്‍ കുടുംബത്തിനൊപ്പമാണെന്നും രഞ്ജിത്ത് പറഞ്ഞു. 10 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 

നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ശാന്ത്കുമാര്‍ റായിയാണ്. ഇദ്ദേഹം വാങ്ങിയ 106548 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ വാഴപ്പിള്ളി രാജന്‍ മേനോനാണ്. അദ്ദേഹം വാങ്ങിയ 000122 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 50,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മരിയ സെലിസിയ കിങ് ആണ്. 180461 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 014900 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള സീനി ഷഹീക് ആണ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബി.എം.ഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ 420i കാര്‍ സ്വന്തമാക്കിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്ക്, കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഉണ്ടായി
യുഎഇയിൽ പ്രത്യേക അറിയിപ്പ്, അതീവ ജാഗ്രത; സംശയാസ്പദമായ വസ്തുക്കളുടെയോ മിസൈൽ അവശിഷ്ടങ്ങളുടെയോ അടുത്തേക്ക് പോകരുത്