
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത് ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷന്‍ ആണ്. 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്.
കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസ് ടിക്കറ്റ് തെരഞ്ഞെടുത്തത്. സമ്മാനാര്‍ഹനായ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് ഫോണ്‍ വിളിച്ചപ്പോള്‍ തനിക്കിത് വിശ്വസിക്കാനാവുന്നില്ലൊണ് ഗ്രാന്‍ഡ് പ്രൈസ് വിജയിയായ ഹരിദാസന്‍ പ്രതികരിച്ചത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. ഇദ്ദേഹം വാങ്ങിയ 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള തേജസ് ഹാല്‍ബേ വാങ്ങിയ 291978 എന്ന ടിക്കറ്റ് നമ്പരാണ് നാലാം സമ്മാനമായ 90,000 സ്വന്തമാക്കിയത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ദിനേഷ് ഹാര്‍ലേയാണ്. ഇദ്ദേഹം വാങ്ങിയ 029081 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള സുനില്‍കുമാര്‍ ശശിധരനാണ്. 349235 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യയില്‍ നിന്നുള്ള അശോക് കുമാര്‍ കോനേറു മസെറാതി കാര്‍ സ്വന്തമാക്കി. 012276 എന്ന നമ്പരിലുള്ള ടിക്കറ്റാണ് വിജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam