മസ്കറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. ടിക്കറ്റ് എടുക്കാൻ പണം നൽകിയ സുഹൃത്തിനൊപ്പം സമ്മാനത്തുക പങ്കിടും. BMW X5 കാർ സ്വന്തമാക്കിയത് ഷാർജയിൽ നിന്നുള്ള ഡ്രൈവർ.
ബിഗ് ടിക്കറ്റ് സീരീസ് 283 ഡ്രോയിൽ ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. ബംഗ്ലദേശിൽ നിന്നുള്ള പ്രവാസിയാണ് BMW X5 നേടിയത്.
കർണാടകത്തിൽ നിന്നുള്ള ശന്തനു ഷെട്ടിഗറാണ് ഗ്രാൻഡ് പ്രൈസ് വിജയി. മസ്കറ്റിലാണ് എട്ടു വർഷമായി അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.
സുഹൃത്തിനോടൊപ്പം എടുത്ത ടിക്കറ്റിലാണ് ശന്തനുവിന് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്. വിജയിയായി എന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം ഓർത്തെടുത്തു.
"എനിക്ക് ഒരുപാട് സ്പാം കോളുകൾ വരാറുണ്ട്. പിന്നെ ഞാൻ ജോലിയിൽ മുഴുകിപ്പോയി. ലൈവ് ഡ്രോ നടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു പക്ഷേ എന്റെ പേര് അതിൽ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വിജയിച്ചു എന്നറിയഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഇപ്പോഴും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞാൻ വളരെ ഹാപ്പിയാണ്."
സുഹൃത്തുമായി സമ്മാനത്തുക പങ്കിടുമെന്നും തന്റെ പങ്ക് എന്തു ചെയ്യണം എന്നത് കുറച്ചു ചിന്തിച്ച് തീരുമാനമെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിജയി ബിഗ് ടിക്കറ്റിനോട് പറഞ്ഞു.
ബംഗ്ലദേശിൽ നിന്നുള്ള ഡ്രൈവറായ ഷഹീൻ മിയയാണ് ബി.എം.ഡബ്ല്യു എക്സ്5 കാർ സ്വന്തമാക്കിയത്. 2008 മുതൽ ഷാർജയിൽ താമസിക്കുന്ന ഷഹീൻ, സുഹൃത്തുക്കളുടെ പ്രേരണയാലാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. മൂന്നാമത്തെ തവണയാണ് അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ് എടുത്തത്, അത് ഭാഗ്യം കൊണ്ടുവരികയും ചെയ്തു.
ഡ്രോ നടക്കുന്ന സമയത്ത് ഷഹീൻ കാർ ഡ്രൈവ് ചെയ്യുകയായിരുന്നു. വാർത്ത അദ്ദേഹത്തിന് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ആദ്യം കുറച്ചു കുഴപ്പിച്ചു, പിന്നെ അത് ഉൾക്കൊള്ളാൻ സമയമെടുത്തു, പിന്നീട് സന്തോഷം കീഴടക്കി - ഷഹീൻ വിശദീകരിക്കുന്നു.
കാർ എന്ത് ചെയ്യും എന്നതിൽ ഷഹീൻ തീരുമാനമെടുത്തിട്ടില്ല. സുഹൃത്തുക്കളോടുകൂടെ സംസാരിച്ചിട്ടാകും തീരുമാനം എന്നും അദ്ദേഹം ബിഗ് ടിക്കറ്റിനോട് പറഞ്ഞു.
ഫെബ്രുവരിയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. മാർച്ച് മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് വിജയികൾക്ക് 100,000 ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.
നാല് ഇ-ഡ്രോകളും ഈ മാസം നടക്കും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാനാകും. ബിഗ് വിൻ മത്സരവും തിരികെ എത്തിയിട്ടുണ്ട്. ഈ മാസത്തെ ഡ്രീം കാർ സീരീസിൽ മാർച്ച് 3-ന് റേഞ്ച് റോവർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് സമ്മാനം.
