ബിഗ് ടിക്കറ്റിലൂടെ 66 കോടി നേടി പ്രവാസി ഇന്ത്യക്കാരന്‍

Published : Dec 03, 2022, 10:08 PM IST
ബിഗ് ടിക്കറ്റിലൂടെ 66 കോടി നേടി പ്രവാസി ഇന്ത്യക്കാരന്‍

Synopsis

അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനമാണ്. 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ലഭിക്കുക. 

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹം (66 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഖാദന്‍ ഹുസ്സൈന്‍. 206975 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇദ്ദേഹം സമ്മാനം നേടിയത്.

047913 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തോമസ് ഒള്ളൂക്കാരനാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പ്രഭ്ജീത് സിങ് ആണ്. ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 308808 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വദേശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച് റോവര്‍ സീരിസ് ഏഴ് കാര്‍ സ്വന്തമാക്കി. 007616 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. 

അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനമാണ്. 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ലഭിക്കുക. ഡിസംബര്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ജനുവരി മൂന്നാം തീയതിയാണ് ജീവിതം മാറ്റി മറിക്കുന്ന അടുത്ത നറുക്കെടുപ്പ്. ഗ്രാന്‍ഡ് പ്രൈസിന് പുറമെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നല്‍കുന്നു. മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം നേടാനുള്ള അവസരവുമുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്