ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയിട്ട് വെറും രണ്ട് മാസം; പ്രവാസിക്ക് ഏഴ് കോടി രൂപയുടെ സമ്മാനം

By Web TeamFirst Published Nov 16, 2021, 9:38 PM IST
Highlights

20 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ് 46കാരനായ ഇയാള്‍. രണ്ട് മാസം മുമ്പാണ് ഇയാള്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍(Dubai Duty Free  Millennium Millionaire )നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏഴ് കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈ വേള്‍ഡ് സെന്‍ട്രലിലെ(Dubai World Central) ദുബൈ എയര്‍ഷോ 2021ല്‍( Dubai Airshow 2021) വെച്ച് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരന്‍ റിയാന്‍ വല്‍ഡെയ്‌റോ വിജയിയായത്.

ഒക്ടോബര്‍ 27നാണ് സമ്മാനാര്‍ഹമായ 0274 എന്ന നമ്പരിലുള്ള ടിക്കറ്റ് റിയാന്‍ വാങ്ങിയത്. 20 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ് 46കാരനായ ഇയാള്‍. രണ്ട് മാസം മുമ്പാണ് ഇയാള്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായി ജോലി ചെയ്യുകയാണ് റിയാന്‍. ഈ വിജയം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് പറഞ്ഞ അദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിച്ചു. 

സമ്മാനത്തുക കൊണ്ട് പാവപ്പെട്ട ചിലരെ സഹായിക്കുമെന്നും ഇന്ത്യയിലുള്ള കുടുംബത്തിനും രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഇത് വിനിയോഗിക്കുമെന്നും റിയാന്‍ പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ 10 ലക്ഷം ഡോളര്‍ സമ്മാനമായി നേടുന്ന 185-ാമത്തെ ഇന്ത്യക്കാരനാണ് റിയാന്‍. 
 

click me!