യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ ലോട്ടറി; വിവരമറിയിക്കാനാവാതെ അധികൃതര്‍

By Web TeamFirst Published Jun 13, 2019, 10:47 AM IST
Highlights

10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ് രഘു കൃഷ്ണമൂര്‍ത്തിക്ക് സമ്മാനം ലഭിക്കുക. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല.

ദുബായ്: യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് സമ്മാനം കോടികള്‍ സമ്മാനമടിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുള്ളൊരു വാര്‍ത്തയല്ല. മറുനാട്ടില്‍ കോടീശ്വരന്മാരായവരുടെ പട്ടികയില്‍ കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന്‍ കൂടിയെത്തി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന്  ഒന്നാം സമ്മാനം ലഭിച്ചത്.

10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ് രഘു കൃഷ്ണമൂര്‍ത്തിക്ക് സമ്മാനം ലഭിക്കുക. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഒമാനിലാണ് രഘു താമസിക്കുന്നത്. 301-ാം സീരിസിലുള്ള 2115 -ാം നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 143-ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രഘു കൃഷ്ണമൂര്‍ത്തി.

കഴിഞ്ഞ നറുക്കെടുപ്പിലും ഇന്ത്യക്കാരനായ രതീഷ് കുമാര്‍ രവീന്ദ്രന്‍ നായര്‍ക്കാണ് ഒന്നാം സമ്മാനം കിട്ടിയത്. ദുബായില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തെ ഇത്തവണത്തെ നറുക്കെടുപ്പ് ചടങ്ങിലേക്ക് അധികൃതര്‍ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു മറ്റൊരു ഇന്ത്യക്കാരന്‍ കൂടി കോടീശ്വരനായത്. മറ്റ് രണ്ട് ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

click me!