80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് പ്രവാസി ഇന്ത്യൻ സമൂഹം, വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളൊരുക്കി എംബസികൾ

Published : Aug 15, 2026, 01:13 PM IST
independence day

Synopsis

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹം 80-ാം ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബുദാബി, ദുബായ്, ഖത്തർ, ബഹ്റൈൻ, സൗദി, മസ്കറ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റിലും ദേശീയ പതാക ഉയർത്തി. സാംസ്കാരിക പരിപാടികളും 'ഹർ ഘർ തിരംഗ' പ്രചാരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ദുബായ്: 80-ാം ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹം. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും ദേശീയ പതാകകൾ ഉയർത്തി. അബുദാബി ഇന്ത്യൻ എംബസിയിൽ സ്ഥാനപതി ഡോ. ദീപക് മിത്തൽ ദേശീയ പതാക ഉയർത്തി. ഖത്തറിലെയും ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ഇന്ത്യൻ എംബസികളിൽ സ്ഥാനപതികൾ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ടു. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി ദേശീയ പതാക ഉയർത്തി.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. വിഷ്ണു വർധൻ റെഡ്ഡി പതാക ഉയർത്തി. നിരവധി പ്രവാസി ഇന്ത്യക്കാരും ചടങ്ങിൽ പങ്കെടുത്തു. ദേശീയഗാനത്തിനും പതാക ഉയർത്തലിനും മുന്നോടിയായി 'വന്ദേമാതരം' ആലാപനത്തോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. വന്ദേമാതരം രചിക്കപ്പെട്ടതിന്‍റെ 150-ാം വാർഷിക വേളയിലായിരുന്നു ഈ പ്രത്യേക ആദരം.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളും വിവിധ എംബസികളുടെ നേത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളും പ്രവാസി സംഘടന അംഗങ്ങളും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ ഒമാനിലെ ഇന്ത്യൻ പ്രവാസികളും പങ്കാളികളാകണമെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി അഭ്യർഥിച്ചു. ആഗസ്റ്റ് ഒമ്പതിന് ആരംഭിച്ച കാമ്പയിൻ തിങ്കളാഴ്ച സമാപിക്കും. ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യൻ ജനതയെ പരസ്പരം കോർത്തിണക്കുന്ന നമ്മുടെ അഭിമാനത്തിന്റെയും പ്രതീകമായ ഇന്ത്യൻ ദേശീയ പതാകക്കൊപ്പം മനോഹരമായ ഒരു സെൽഫി പകർത്തിയ ശേഷം അത് harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ നിറവിൽ പ്രവാസി സമൂഹം, ഗൾഫിലെ തയ്യാറെടുപ്പുകൾ പൂർത്തിയായി