
റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.
അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് പരേതെൻറ ഭാര്യ. മൂന്ന് മക്കൾ.
Read Also - റമദാന്‍ വ്രതം മാര്‍ച്ച് 11ന് ആരംഭിക്കാന്‍ സാധ്യത; അറിയിച്ച് കലണ്ടര്‍ ഹൗസ്
റഹീമിൻറെ ജീവന്‍റെ വില 33 കോടി രൂപ! കൈവിടില്ല, ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ പ്രവാസി സമൂഹം
റിയാദ്: കയ്യബദ്ധത്താൽ സൗദി ബാലൻ മരിക്കാനിടയായ കേസിൽ റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിെൻറ മോചനത്തിനായി ഒറ്റകെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസി സമൂഹം. ദിയാധനം നൽകി മോചിപ്പിക്കാനുള്ള കുടുംബത്തിെൻറയും നാട്ടിലെ സർവകക്ഷിയുടെയും ശ്രമത്തിന് കരുത്തുപകരാൻ റിയാദിലെ റഹീം നിയമസഹായ സമിതിയുടെ യോഗത്തിൽ തീരുമാനമായി.
ബത്ഹയിലെ അപ്പോളോ ഡി പാലസിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സി.പി. മുസ്‌തഫ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്‌തു. പരിഭാഷകൻ മുഹമ്മദ് നജാത്തി നിയമവിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകി. അഷ്‌റഫ് വേങ്ങാട്ട് കേസിെൻറയും നിയമനടപടികളുടെയും വിശദാംശങ്ങൾ അവതരിപ്പിച്ചു. എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ലോകകേരള സഭ അംഗങ്ങളായ കെ.പി.എം. സാദിഖ് വാഴക്കാട്, ഇബ്രാഹിം സുബ്ഹാൻ എന്നിവരും സമിതി അംഗങ്ങളായ സിദ്ദീഖ് തുവ്വൂർ, നവാസ് വെള്ളിമാട്കുന്ന്, അർഷാദ് ഫറോക്ക്, മുഹിയുദ്ദീൻ, കുഞ്ഞോയി കോടമ്പുഴ കൂടാതെ വിവിധ റിയാദിലെ മലയാളി സമൂഹത്തിനിടയിൽ വിവിധ തലങ്ങളിൽപെട്ട നേതാക്കളും സംഘടനാ പ്രതിനിധികളും സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയർമാൻ മുനീബ് പാഴൂർ നന്ദിയും പറഞ്ഞു.
ദിയാധനമായി ഒന്നര കോടി റിയാൽ (33 കോടിയോളം രൂപ) നൽകിയാൽ മാപ്പ് നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് സൗദി പൗരൻറെ കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിെൻറ കുടുംബത്തിന് പിന്തുണ നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചത്. നേരത്തെ കേസിൽ കോടതി വിധിയിൽ മാത്രം ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യൻ എംബസിയുടെയും നാട്ടിലും റിയാദിലും പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മർദത്തിെൻറ ഫലമായാണ് വൻതുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നൽകാൻ മുന്നോട്ടുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ