പ്രവാസികളുടെ പ്രിയങ്കരനായ ഡോക്ടര്‍ നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു; അന്ത്യം അമ്മ മരിച്ച് മൂന്നാം നാള്‍

By Web TeamFirst Published Apr 25, 2021, 5:07 PM IST
Highlights

16 വർഷമായി  തത്‌ലീഥ് ജനറൽ ആശുപത്രിയിൽ ഡോക്ടറായിരുന്ന അദ്ദേഹത്തിന് നേരത്തെ സൗദി അറേബ്യയില്‍ വെച്ചും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

റിയാദ്: പ്രവാസി ഡോക്ടറും അമ്മയും നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയിലെ അബ‍ഹക്കടുത്ത് തത്‌ലീഥിലെ ഇന്ത്യക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന ലക്‌നൗ സ്വദേശി ഡോ. മുഹമ്മദ് സൈഫ് സാഹിദ് (48) ആണ് മരിച്ചത്. കൊവിഡ് ബാധിതയായി അമ്മ മരണപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് ഡോ. മുഹമ്മദ് സൈഫ് സാഹിദിന്റെ ജീവനും കൊവിഡ് കവര്‍ന്നത്.

16 വർഷമായി  തത്‌ലീഥ് ജനറൽ ആശുപത്രിയിൽ ഡോക്ടറായിരുന്ന അദ്ദേഹത്തിന് നേരത്തെ സൗദി അറേബ്യയില്‍ വെച്ചും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തനായ ശേഷം അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയതായിരുന്നു. നാട്ടില്‍ വെച്ച് വീണ്ടും കൊവിഡ് ബാധിക്കുകയായിരുന്നു. ഭാര്യ - ഫര്‍സാന, മൂന്ന് മക്കളുണ്ട്. അബഹയിലെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന ഡോ. മുഹമ്മദ് സൈഫ് സാഹിദിന്റെ വിയോഗം പ്രവാസി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്‍ത്തി.

click me!