ഒമാനിൽ 3538 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 72 മണിക്കൂറിനിടെ 35 മരണം

By Web TeamFirst Published Apr 25, 2021, 4:38 PM IST
Highlights

വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,88,816 ആയി. 

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 35 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം  വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1977 ആയി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 3538    പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,88,816 ആയി. 3719 പേര്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇവരുള്‍പ്പെടെ 1,68,770 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 818 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 272  പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

click me!