ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരനെ തേടിയെത്തിയത് 30 കോടി; നിരവധി പേര്‍ക്ക് സമ്മാനങ്ങള്‍

Published : Aug 03, 2021, 11:33 PM ISTUpdated : Aug 04, 2021, 10:35 AM IST
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരനെ തേടിയെത്തിയത് 30 കോടി;  നിരവധി പേര്‍ക്ക് സമ്മാനങ്ങള്‍

Synopsis

ഈ ഓഗസ്റ്റ് മാസത്തിലും ഉപഭോക്താക്കള്‍ക്ക് നിരവധി സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റ് എത്തുകയാണ്. 1.2 കോടി ദിര്‍ഹം ഒന്നാം സ്മ്മാനമായി നല്‍കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

അബുദാബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ് ഇത്തവണത്തെ നറുക്കെടുപ്പിലൂടെ 30 കോടി നേടിയത്.ഇദ്ദേഹം വാങ്ങിയ183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെകോടീശ്വരനാക്കിയത്.ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.
വിജയിയായ സനൂപ് സുനിലിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തിനോട് സംസാരിക്കാനായില്ല.

ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. ഈ ഓഗസ്റ്റ് മാസത്തിലും ഉപഭോക്താക്കള്‍ക്ക് നിരവധി സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റ് എത്തുകയാണ്. 1.2 കോടി ദിര്‍ഹം ഒന്നാം സ്മ്മാനമായി നല്‍കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മറ്റ് നാല് ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഒരു ഭാഗ്യശാലിക്ക് മെര്‍സിഡെസ് ബെന്‍സ് സി200 കൂപ്പെ കാര്‍ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു. ബിഗ് ടിക്കറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കൂ. 


ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരിസ് നറുക്കെടുപ്പിലെ മറ്റ് വിജയികള്‍

രണ്ടാം സമ്മാനമായ10 ലക്ഷം ദിര്‍ഹത്തിന്(രണ്ടുകോടിഇന്ത്യന്‍ രൂപ) അര്‍ഹനായത് ഇന്ത്യക്കാരനായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞാണ്. അദ്ദേഹം വാങ്ങിയ 122225 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്‌ന സമ്മാനം നേടിക്കൊടുത്തത്. മൂന്നാം സമ്മാനമായ 500,000 ദിര്‍ഹം സ്വന്തമാക്കിയത് പലസതീനില്‍ നിന്നുള്ള ഹന്ന ഹമാതിയാണ്. 113424 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നാലാം സമ്മാനമായ 350,000 ദിര്‍ഹം നേടിയത് ബംഗ്ലാദേശ് സ്വദേശിയായ തന്‍വീര്‍ മഹ്താബ് ഇസ്ലാം ആണ്. 238404 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള റെനാള്‍ഡ് ഡാനിയേല്‍ വാങ്ങിയ 038753 എന്ന ടിക്കറ്റ് നമ്പരാണ് അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹത്തിന് അര്‍ഹമായത്.ആറാം സമ്മാനമായ 90,000 ദിര്‍ഹം നേടിയത് ഫിലീപ്പീന്‍സ് സ്വദേശിയായ പാറ്റ് മസാഹുദ് ആണ്. 071148 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ഇന്ത്യയില്‍ നിന്നുള്ള ഷിനാം വയല്‍ കുനിയില്‍ വാങ്ങിയ 318718 എന്ന ടിക്കറ്റ് നമ്പരാണ് ഏഴാം സമ്മാനമായ 80,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനമായ 70,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള റോയ് ജോസാണ്. 239485 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.ഒമ്പതാം സമ്മാനമായി 60,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അഖില്‍ അറയ്ക്കല്‍ വിശ്വംബരനാണ്. ഇദ്ദേഹം വാങ്ങിയ 227474 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.ഇന്ത്യയില്‍ നിന്നുള്ള അഫ്സല്‍ അബ്ദുല്‍ ബഷീര്‍ വാങ്ങിയ 195400 എന്ന ടിക്കറ്റ് നമ്പരാണ് 50,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം നേടിയത്.ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് അംജാദ് ഇസ്മായില്‍ മുഹമ്മദ് ഇസ്മായില്‍ അന്‍വാരി റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി. 002785 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് സ്വപ്നവാഹനം നേടിക്കൊടുത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ
ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി