കൊവിഡ്: സൗദിയില്‍ 1,075 രോഗികളും 1,113 പേര്‍ക്ക് രോഗമുക്തിയും

Published : Aug 03, 2021, 11:15 PM IST
കൊവിഡ്: സൗദിയില്‍ 1,075 രോഗികളും 1,113 പേര്‍ക്ക് രോഗമുക്തിയും

Synopsis

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,28,952 ആയി. ഇതില്‍ 5,10,107 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,270 ആണ്.

റിയാദ്: സൗദി അറേബ്യയില്‍ ഇന്നും രോഗമുക്തരുടെ എണ്ണം പുതിയ രോഗികളെക്കാള്‍ മുകളില്‍. 1,075 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗാവസ്ഥയില്‍ നിന്ന് 1,113 പേര്‍ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യമാകെ ഇന്ന് 110,254 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,28,952 ആയി. ഇതില്‍ 5,10,107 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,270 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,575 ആയി കുറഞ്ഞു. ഇതില്‍ 1,433 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 209, കിഴക്കന്‍ പ്രവിശ്യ 188, റിയാദ് 184, ജീസാന്‍ 107, അസീര്‍ 89, മദീന 70, അല്‍ഖസീം 62, തബൂക്ക് 56, ഹായില്‍ 46, വടക്കന്‍ അതിര്‍ത്തി മേഖല 23, നജ്‌റാന്‍ 18,  അല്‍ബാഹ 13, അല്‍ജൗഫ് 10. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 27,872,028 ഡോസായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ