ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മരിച്ചു

Published : Mar 30, 2020, 06:19 PM IST
ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മരിച്ചു

Synopsis

കെട്ടിടത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ഈ മാസം 18നാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

റിയാദ്: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തെലങ്കാന സ്വദേശി മരിച്ചു. സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന തെലങ്കാന മെഹബൂബ് നഗർ സ്വദേശി അബ്ദുൽ വഹീദ് (30) ആണ് ദവാദ്മി ജനറൽ ആശുപത്രിയിൽ മരിച്ചത്. കെട്ടിടത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. 

ഈ മാസം 18നാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം മരണം സംഭവിച്ചു. അഞ്ചു വർഷമായി റിയാദിലും ദവാദ്മിയിലും ക്യാമറ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: അബ്‌ദുൾ ഖരീം. മാതാവ്: ഹഫീസാ ബീ.  മൃതദേഹം ബുധനാഴ്ച ദവാദ്മിയിൽ ഖബറടക്കും. കെ.എം.സി.സി ദവാദ്മി പ്രവർത്തകരാണ് ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസപ്പിറവി കണ്ടു; ഖത്തറിൽ ബുധനാഴ്ച റമദാൻ വ്രതാരംഭം, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ