മുഴുവന്‍ സമയവും കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

By Web TeamFirst Published Mar 30, 2020, 5:40 PM IST
Highlights

പകല്‍ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. കൊറോണ വൈറസ് ഭീതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍  പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. കൊറോണ വൈറസ് ഭീതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ഇതോടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധ ഭേദമായവരുടെ എണ്ണം 72 ആയി. രണ്ട് കുവൈത്തി വനിതകള്‍ക്കും രണ്ട് പ്രവാസി വനിതകള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്.

click me!