
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait)ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍(hanged to death) കണ്ടെത്തി. കുവൈത്തിലെ മഹ്ബൂല പ്രദേശത്താണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. മുറിയിലെ സീലിങില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ത്യക്കാരനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ (Suicide threat) പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്‍തു (Expat arrested). അല്‍ ഫഹാഹീലിലായിരുന്നു (Al Fahaheel) സംഭവം. ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച ശേഷം കൈയില്‍ ലൈറ്ററുമായി നിന്ന് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
35 വയസുകാരനായ ഈജിപ്‍ഷ്യന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ ഒപ്പം താമസിച്ചിരുന്നവരാണ് വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് അഹ്‍മദി പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് കീഴടക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആത്മഹത്യാ ഭീഷണി മുഴക്കാനുള്ള കാരണം വ്യക്തമല്ല.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ ഫറാജ് അല്‍ സുആബിയാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. ഭാവിയില്‍ ഇയാള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam