ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ചുംബിച്ചു; പ്രവാസി ഇന്ത്യന്‍ യുവാവിന് തടവുശിക്ഷ

Published : Oct 21, 2020, 07:01 PM ISTUpdated : Oct 21, 2020, 07:44 PM IST
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ചുംബിച്ചു; പ്രവാസി ഇന്ത്യന്‍ യുവാവിന് തടവുശിക്ഷ

Synopsis

വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി ഇന്‍സ്റ്റാഗ്രാമിലൂടെ കുട്ടിയുമായി ചാറ്റ് ചെയ്യുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടിയെ ഇയാള്‍ നേരില്‍ കണ്ടത്. അന്ന് ഒരു പാക്കറ്റ് സിഗരറ്റ് ഇയാള്‍ കുട്ടിക്ക് നല്‍കി.

സിങ്കപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ ഏഴുമാസം തടവുശിക്ഷ. 26കാരനായ ചെല്ലം രാജേഷ് കണ്ണനാണ് ശിക്ഷിക്കപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയായ പെണ്‍കുട്ടിക്കെതിരെയാണ് ഇയാള്‍ ലൈംഗിക ആതിക്രമം നടത്തിയത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര്‍ക്കുള്ള ലൈംഗിക ചൂഷണം, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇപ്പോള്‍ 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷമാണ് പ്രതിയായ ചെല്ലം രാജേഷ് കണ്ണന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി ഇന്‍സ്റ്റാഗ്രാമിലൂടെ കുട്ടിയുമായി ചാറ്റ് ചെയ്യുമായിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടിയെ ഇയാള്‍ നേരില്‍ കണ്ടത്. അന്ന് ഒരു പാക്കറ്റ് സിഗരറ്റ് ഇയാള്‍ കുട്ടിക്ക് നല്‍കി. അടുത്ത തവണ കാണുമ്പോള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാനായി ഒരു കുപ്പി സിഡര്‍(ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ഒരു തരം ആല്‍ക്കഹോളിക് ബിവറേജ്) കൊണ്ടുവരണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതനുസരിച്ച് രണ്ടാം തവണ സെപ്തംബര്‍ എട്ടിന് കാണാനെത്തിയപ്പോള്‍ ഇയാള്‍ കുട്ടി ആവശ്യപ്പെട്ട സിഡര്‍ എത്തിച്ചു നല്‍കി. ശേഷം വീട്ടിലെ കോണിപ്പടിയിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി പെണ്‍കുട്ടിയോട് ചുംബിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടി ഇത് എതിര്‍ത്തതോടെ സിഡര്‍ എത്തിച്ചുതന്നത് താനാണെന്ന് പറഞ്ഞ പ്രതി പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു.

കുറ്റം സമ്മതിച്ച പ്രതി സംഭവിച്ചത് നാണക്കേടാണെന്ന് പറഞ്ഞു. താന്‍ സിങ്കപ്പൂരില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്ത് വരികയാണെന്നും നിയമവിരുദ്ധമായി മറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു