ഒമാനില്‍ കൊവിഡ് ബാധിച്ച് 15 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

Published : Oct 21, 2020, 04:24 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് 15 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

Synopsis

480 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 198 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മസ്കറ്റ്: ഒമാനില്‍ 451 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനകം 111,484 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പിടിപെട്ടത്. 418 പേര്‍ക്കാണ് കഴിഞ്ഞ 24  മണിക്കൂറില്‍ ഒമാനില്‍ രോഗം ഭേദമായത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 97367ലെത്തി. 87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കൊവിഡ് ബാധിച്ച് പതിനഞ്ച് പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ 1137 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 480 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 198 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ഖത്തറിന്‍റെ ബിഗ് ഓഫർ, വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം; ഖത്തറിന്റെ ‘ഗോൾഡൻ വിസ’ യോഗ്യതകളും നിബന്ധനകളും
മലനിരകളെ പുതച്ച് മേഘങ്ങൾ; വിസ്മയക്കാഴ്ച ആസ്വദിക്കാൻ സൗദിയിൽ സഞ്ചാരികളുടെ തിരക്ക്