
വാഷിങ്ടൻ: യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയും സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാർഥിനിയുമായ ജാൻവി കൻഡൂല (23) ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ജാൻവി യൂണിവേഴ്സിറ്റിയിൽ ചേർന്നത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രിയോടെയാണ് ജാന്‍വിയെ പൊലീസ് വാഹനമിടിക്കുന്നത്. സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പട്രോളിങ് വാഹനം ജാൻവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രദേശത്ത് തീപിടുത്തമുണ്ടായ വിവരമറിഞ്ഞ് പോവുകയായിരുന്നു പൊലീസ് വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടം നടന്ന ഉടനെ തന്നെ പ്രാഥമിക വൈദ്യസഹായം നല്‍കി ജാൻവിയെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു സിയാറ്റിൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More : ബിബിസി ഡോക്യുമെന്‍ററി ദില്ലി,അംബേദ്കർ സർവകലാശാലകളിൽ ഇന്ന് പ്രദർശിപ്പിക്കും,നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam