കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ ഇനി മുതൽ പുതിയ പോർട്ടൽ വഴി മാത്രം, അറിയിച്ച് ഇന്ത്യൻ എംബസി

Published : Oct 19, 2025, 02:59 PM IST
indian passport

Synopsis

കുവൈത്തിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും ഇനി മുതല്‍ പുതിയ പോർട്ടൽ വഴി മാത്രം. പുതിയ ഓൺലൈൻ സംവിധാനമായ ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ.   

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും ഇനി മുതല്‍ പുതിയ ഓൺലൈൻ സംവിധാനമായ ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂ എന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹഹീൽ, ജലീബ് അൽ-ഷുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളിൽ ഒക്ടോബർ 17ന് ശേഷം പഴയ പോർട്ടൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

പാസ്‌പോർട്ട് അപേക്ഷാ നടപടികൾ കാര്യക്ഷമമാക്കാനും സേവനം വേഗത്തിലാക്കാനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. അപേക്ഷകർ https://mportal.passportindia.gov.in/mission/ എന്ന പുതിയ ഔദ്യോഗിക പോർട്ടലിൽ പാസ്‌പോർട്ട് അപേക്ഷകൾ പൂരിപ്പിക്കണം. പുതിയ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന പാസ്‌പോർട്ട് ഫോട്ടോകൾ ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ICAO മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ https://mportal.passportindia.gov.in/pdf/Guidelines_for_ICAO_Compliant_Photographs_for_Passport_Applications.pdf എന്ന ലിങ്കിൽ ലഭ്യമാണ്. പഴയ പോർട്ടൽ വഴി ഇതിനകം ഫോമുകൾ സമർപ്പിച്ച അപേക്ഷകർ, GPSP 2.0 പോർട്ടലിൽ അപേക്ഷകൾ വീണ്ടും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും
ക്യാൻസർ അതിജീവനത്തിൽ വിസ്മയമായി സൗദി; ജി20 രാജ്യങ്ങളിൽ മുൻനിരയിൽ