
റിയാദ്: ഹൃദയാഘാതം മൂലം തൃശൂർ ചാവക്കാട് സ്വദേശി പി.ഡി.പി മുഹമ്മദ് എന്നറിയപ്പെടുന്ന എച്ച്. മുഹമ്മദ് തിരുവത്ര (52) റിയാദിൽ നിര്യാതനായി. നസീമിലെ അൽ ജസീറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.
16 വർഷമായി റിയാദ് സുലൈയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പി.ഡി.പിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളും നിലവിൽ പി.സി.എഫ് റിയാദ് തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു. സഹോദരൻ എച്ച്. ഹസൻ, ബന്ധുക്കളായ ഹംസ, അസർ എന്നിവർ റിയാദിൽ ഉണ്ട്. ഭാര്യ: സക്കീന, ഏക മകൻ അൽത്താഫ് എ. മുഹമ്മദ്.
മൃതദേഹം നാട്ടികൊണ്ടുപോകുന്നതിന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗവും 'നമ്മൾ ചാവക്കാട്ടുകാർ' കൂട്ടായ്‌മ സൗദി ചാപ്റ്ററും രംഗത്തുണ്ട്. റഫീഖ് മഞ്ചേരി, മെഹ്ബൂബ് ചെറിയ വളപ്പിൽ, മുസ്തഫ ബിയൂസ്, ഷാജഹാൻ ചാവക്കാട്, കബീർ വൈലത്തൂർ എന്നിവർ ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ