കുവൈത്ത് രാജകുടുംബാം​ഗത്തിന് പത്മശ്രീ, ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പുരസ്കാരം സമ്മാനിച്ച് ഇന്ത്യൻ രാഷ്ട്രപതി

Published : Apr 29, 2025, 12:57 PM IST
കുവൈത്ത് രാജകുടുംബാം​ഗത്തിന് പത്മശ്രീ, ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പുരസ്കാരം സമ്മാനിച്ച് ഇന്ത്യൻ രാഷ്ട്രപതി

Synopsis

ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്

കുവൈത്ത് സിറ്റി: യോഗ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കുവൈത്ത് യോഗാ പരിശീലകയായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്.

കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മയുടെ സ്ഥാപകയാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്. "ദാരാത്മ" എന്ന പേര് അറബി പദമായ "ദാർ" (വീട്) എന്നതിനെ സംസ്കൃത പദമായ "ആത്മ" (ആത്മാവ്) യുമായി സംയോജിപ്പിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്.

കുവൈത്തിൽ യോ​ഗ പഠിപ്പിക്കുന്നതിനുള്ള ലൈസൻസ് കരസ്ഥമാക്കിയതിന് പുറമേ കുവൈത്തിൽ യോ​ഗയെ ഔദ്യോ​ഗികമായി അം​ഗീകരിപ്പിക്കുന്നതിലും ഇവർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.   ഇവരുടെ ശ്രമഫലമായാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം ഒരു യോഗ വിദ്യാഭ്യാസ ലൈസൻസ് ആരംഭിച്ചത്. ഇത് ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്. 

കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിങ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിലെ അസാധാരണ സേവനത്തിന് അംഗീകാരമായി നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മശ്രീ. 

read more: ഒമാനിൽ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം, അഞ്ച് പേരെ രക്ഷപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി