
ദോഹ: അറബ് മണ്ണിൽ ആദ്യമായെത്തിയ ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിച്ചതിന്റെ ഓർമകളുമായി കീച്ചെയ്നുകൾ കൊണ്ടൊരു കലാസൃഷ്ടി ഒരുക്കിയിരിക്കുകയാണ് ഖത്തറിൽ. ഖത്തർ ലോകകപ്പിന്റെ ഫൈനലടക്കം നിരവധി മത്സരങ്ങൾക്ക് വേദിയായ ലുസൈൽ സ്റ്റേഡിയത്തിനടുത്തുള്ള ലുസൈൽ മെട്രോ സ്റ്റേഷനുപുറത്താണ് 2.50 ലക്ഷം കീച്ചെയ്നുകൾകൊണ്ട് ‘കീസ് ടു മെമ്മറീസ് 2025’ എന്ന പേരിൽ പുതിയ ആർട്ട് ഇൻസ്റ്റാളേഷൻ സ്ഥാപിച്ചിട്ടുള്ളത്.
2022 നവംബർ - ഡിസംബർ മാസങ്ങളിലായി ഖത്തറിലെ എട്ടു വേദികളിലായി നടന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് കാഴ്ചക്കാരായെത്തിയ ആരാധകർ, അപ്പാർട്മെന്റുകളിലും കണ്ടെയ്നർ വീടുകളിലും ഹോട്ടലുകളിലും മറ്റുമായി താമസിച്ച മുറികളുടെ കീച്ചെയിനുകൾ ശേഖരിച്ചാണ് ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്.
ഖത്തർ മ്യൂസിയത്തിന് കീഴിൽ ബൂ ഡിസൈൻ സ്റ്റുഡിയോയും ഖത്തരി ആർട്ടിസ്റ്റും എജുക്കേറ്ററുമായ മർയം അൽ ഹുമൈദും ചേർന്നാണ് 2.50 ലക്ഷം കീ ചെയിനുകൾ ചേർത്തുവെച്ച ആകർഷകമായ ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്. ലോകകപ്പ് ഫുട്ബാൾ പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ കൂടി പിന്തുണയോടെയാണ് ഈ അപൂർവ സൃഷ്ടി ഒരുക്കിയത്.
read more: ഇനി പുതിയ റൂട്ടുകൾ, ദുബൈ- ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ