റെഡിമിക്സ് കമ്പനിയിൽ ജോലിക്കിടെ കാൽവഴുതി വീണ് അപകടം. ദമ്മാമിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. എറണാകുളം വളയൻചിറങ്ങര സ്വദേശിയാണ് മരിച്ചത്.
റിയാദ്: ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽവഴുതി വീണുണ്ടായ ദരുണമായ അപകടത്തെ തുടർന്ന് മരണപ്പെട്ട എറണാകുളം വളയൻചിറങ്ങര സ്വദേശി മുസ്തഫയുടെ (36) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിെൻറ മകനാണ് മുസ്തഫ. മാതാവ്: ഫാത്തിമ.
വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടർന്ന് പെരുമ്പാവൂർ വളയൻചിറങ്ങര പെരുമാനി കുര്യന്തോൾ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നൗഫിയ. മക്കൾ: ദിയ, ഹൈദർ, ആദം. അൽഖോബാർ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാൽ ആനമാങ്ങാടിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.


