
ദുബൈ: ഡോളറിന്റെ ഡിമാൻഡ് വർധിച്ചതോടെ യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇടിവ്. വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിർഹം നിരക്ക് 22.80, യുഎഇ സമയം രാവിലെ 9.15) എന്ന നിലയിലായിരുന്നു.
83.5925 (22.78) എന്ന മുൻ നിരക്കിനെ അപേക്ഷിച്ച് 0.1% കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിക്കാരിൽ നിന്നും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നത് പ്രധാന കാരണമാണ്. കൂടാതെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനകളും വിപണിയിൽ പ്രധാന പങ്ക് വഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam