Asianet News MalayalamAsianet News Malayalam

സൗജന്യ വിസ, ടിക്കറ്റ്, താമസസൗകര്യം; പ്രായപരിധി 40 വയസ്സ്, സർക്കാർ സ്ഥാപനം മുഖേന ഒമാനിലേക്ക് റിക്രൂട്ട്മെന്‍റ്

ശമ്പളത്തിന് പുറമെ സൗജന്യ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവയും ഉണ്ടായിരിക്കും.

job vacancy in oman for teachers with free visa airticket and accomodation
Author
First Published Sep 26, 2024, 3:05 PM IST | Last Updated Sep 26, 2024, 3:13 PM IST

തിരുവനന്തപുരം: ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവ്. ഒഴിവിലേക്ക് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചു.  1 ഒഴിവാണുള്ളത്. വനിതകൾ മാത്രമാണ് അപേക്ഷിക്കേണ്ടത്.

ഫിസിക്സിൽ  ബിരുദവും ബിഎഡും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.  കൂടാതെ ഏതെങ്കിലും സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളുകളിൽ ഫിസിക്സ് ടീച്ചർ ആയി ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപന പരിചയം വേണം. 40 വയസ്സാണ് ഉയർന്ന പ്രായ പരിധി.  300 ഒമാനി റിയാലാണ് പ്രതിമാസ ശമ്പളം. കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.  ഈ റിക്രൂട്മെന്‍റിന്  സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. താല്പര്യമുള്ള വനിതകൾ  eu@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 27 നു മുൻപ് ബയോഡാറ്റ അയയ്ക്കുക.

Read Also - പത്താം ക്ലാസ് പാസായവർക്ക് യുഎഇയിലെ പ്രമുഖ കമ്പനിയിൽ തൊഴിലവസരം; ആകർഷകമായ ശമ്പളം, വിസയും താമസസൗകര്യവും സൗജന്യം

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെകിനു മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios