
ബാങ്കോക്ക്: വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയില്‍ അനധികൃത വസ്തുക്കളും ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കളും പിടികൂടാറുണ്ട്. എന്നാല്‍ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത് ഡസൻ കണക്കിന് വിഷപ്പാമ്പുകളെയാണ്, അതും പലയിനം അണലികളെ!
തായ്‍ലന്‍ഡില്‍ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരന്‍റെ ബാഗേജില്‍ നിന്നാണ് വിഷപ്പാമ്പുകളെയടക്കം പിടിച്ചെടുത്തത്. 44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളെ ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു. തായ്ലന്‍ഡില്‍ നിന്നെത്തിയ ഇന്ത്യക്കാരനില്‍ നിന്നാണ് ഇവരെ പിടിച്ചെടുത്തത്. ഇതിന് പുറമെ മൂന്ന് സ്പൈഡര്‍ ടെയില്‍ഡ് ഹോൻഡ് വൈപ്പറുകളെയും ഇയാളുടെ ബാഗേജില്‍ കണ്ടെത്തി. ഇവയും വിഷമുള്ള പാമ്പുകളാണ്. അഞ്ച് ഏഷ്യൻ ഇല ആമകളെയും ഇയാള്‍ കടത്തി കൊണ്ട് വന്നിരുന്നു.
ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പിടികബടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങള്‍ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ പാമ്പുകളെ പിടികൂടുന്നത് അസാധാരണ സംഭവമാണ്. ഫെബ്രുവരിയില്‍ മുംബൈ കസ്റ്റംസ് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന സിയാമംഗ് ഗിബ്ബണുകളെ പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ