മലയാളി ജീവകാരുണ്യ പ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി. മൂന്നു വർഷമായി ദമ്മാമിൽ എൽ ആൻഡ്​ ടി കമ്പനിയിൽ ജോലി ​ചെയ്യുകയായിരുന്നു. ജീവകാരുണ്യ രംഗത്ത്​ സജീവ പ്രവർത്തകനായിരുന്നു.

റിയാദ്: മലയാളി ജീവകാരുണ്യ പ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി. കൊല്ലം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സിദ്ദീഖ് (48) ആണ്​ മരിച്ചത്​. മൂന്നു വർഷമായി ദമ്മാമിൽ എൽ ആൻഡ്​ ടി കമ്പനിയിൽ ജോലി ​ചെയ്യുകയായിരുന്നു.

ജീവകാരുണ്യ രംഗത്ത്​ സജീവ പ്രവർത്തകനായിരുന്നു. നന്മ ചരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ, നൻമ സൗദി കമ്മിറ്റിയുടെ പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സഫരിയ്യ, മക്കൾ: ഹലാ സിദ്ദീഖ്, തമന്ന സിദ്ദീഖ്, അലൻ മുഹമ്മദ്, മാതാവ്: ആരിഫാ ബീവി, സഹോദരൻ: സി.കെ. സിയാദ്. റാക്ക അൽ സലാമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ദമ്മാം കെ.എം.സി.സി വെൽഫെയർ കമ്മിറ്റിയാണ് നടത്തുന്നത്​.