
റിയാദ്: ഇന്ത്യൻ കുട്ടികൾക്കായി സൗദിയിൽ സംഘടിപ്പിച്ച ചൈൽഡ് ഫെസ്റ്റ് ആൻഡ് ടാലന്‍റ് സേർച്ച് ശ്രദ്ധേയമായി. അസോസിയേഷൻ ഓഫ് മലയാളി പ്രൊഫഷണൽസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഫെസ്റ്റിൽ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നായി ഇരുനൂറ്റിയമ്പതിലധികം കുട്ടികള്‍ പങ്കെടുത്തു.
കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കായാണ് ചൈൽഡ് ഫെസ്റ്റ് ആൻഡ് ടാലന്‍റ് സേർച്ച് സംഘടിപ്പിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നാണ് മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളെത്തിയത്.
പത്തൊൻപത് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഇരുനൂറ്റിയമ്പതിലധികം കുട്ടികൾ വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ചു.
ഒരു കുട്ടിക്ക് പരമാവധി നാലു ഇനങ്ങളിൽമാത്രമായിരുന്നു പങ്കെടുക്കാൻ അവസരം. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. മുഖ്യാഥിതി ഡോ ജൗഷീദ് ചൈൽഡ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. നൗഷാദ് അലി, ആംപ്സ് പ്രസിഡണ്ട് സുധീർ പ്രഭാകർ, രവി നായർ, സുബൈർ നടുത്തൊടിമണ്ണിൽ എന്നിവർ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam