ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഒരു ലക്ഷം ദിര്‍ഹം തട്ടിയെടുത്ത പ്രവാസി യുഎഇയില്‍ നിന്ന് മുങ്ങി

Published : Nov 24, 2019, 09:48 PM IST
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഒരു ലക്ഷം ദിര്‍ഹം തട്ടിയെടുത്ത പ്രവാസി യുഎഇയില്‍ നിന്ന് മുങ്ങി

Synopsis

വിസ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചാണ് ഇയാള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കിയത്. ജോലിയും ജോലി സ്ഥലവും തെളിയിക്കുന്ന വ്യാജരേഖയ്ക്ക് പുറമെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി ഇയാള്‍ ബാങ്കില്‍ ഹാജരാക്കി. തുടര്‍ന്നാണ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചത്. പണം പിന്‍വലിച്ചതിന് പിന്നാലെ ഇയാള്‍ യുഎഇയില്‍ നിന്ന് മുങ്ങുകയും ചെയ്തു.

ദുബായ്: രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഒരു ലക്ഷം ദിര്‍ഹം തട്ടിയെടുത്ത് പ്രവാസി യുഎഇയില്‍ നിന്ന് മുങ്ങി. പ്രതിയുടെ അസാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 37കാരനായ പാകിസ്ഥാന്‍ പൗരന്‍ വ്യാജ രേഖകള്‍ ഹാജരാക്കിയാണ് ഒരു ലക്ഷം രൂപ പരിധിയുള്ള രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കിയത്. കാര്‍ഡ് കിട്ടിയ ഉടന്‍ തന്നെ ഇയാള്‍ മുഴുവന്‍ തുകയും പിന്‍വലിക്കുകയായിരുന്നു.

വിസ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചാണ് ഇയാള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കിയത്. ജോലിയും ജോലി സ്ഥലവും തെളിയിക്കുന്ന വ്യാജരേഖയ്ക്ക് പുറമെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി ഇയാള്‍ ബാങ്കില്‍ ഹാജരാക്കി. തുടര്‍ന്നാണ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചത്. പണം പിന്‍വലിച്ചതിന് പിന്നാലെ ഇയാള്‍ യുഎഇയില്‍ നിന്ന് മുങ്ങുകയും ചെയ്തു.

അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് ബാങ്ക് മാനേജര്‍ പരാതി നല്‍കിയത്. ബാങ്കില്‍ ഹാജരാക്കിയിരുന്ന പാസ്‍പോര്‍ട്ടില്‍ പതിച്ചിരുന്ന വിസ സ്റ്റാമ്പ് പോലും വ്യാജമാണെന്ന് പിന്നീടാണ് ബാങ്ക് അധികൃതര്‍ക്ക് മനസിലായത്. രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമായി ഒരു ലക്ഷം ദിര്‍ഹമായിരുന്നു ബാങ്ക് പരിധി നിശ്ചയിച്ച് നല്‍കിയത്. രേഖകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ കണ്ടെത്തിയപ്പോഴേക്കും ഇയാള്‍ യുഎഇ വിട്ടിരുന്നു. വ്യാജ വിസ സ്റ്റാമ്പ് സംബന്ധിച്ച് യുഎഇ താമസകാര്യ മന്ത്രാലയം കോടയിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസ് ഡിസംബര്‍ 15ന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി
ജീവനക്കാർക്ക് കോളടിച്ചു, ക്രിസ്മസ് ആഘോഷമാക്കാൻ യുഎഇ സ്വകാര്യ മേഖലയിൽ അവധി