സൗദിയിലെ ബസ് അപകടം; മരിച്ചവരില്‍ ഇന്ത്യക്കാരിയും

Published : Oct 17, 2019, 11:20 PM IST
സൗദിയിലെ ബസ് അപകടം; മരിച്ചവരില്‍ ഇന്ത്യക്കാരിയും

Synopsis

മഹാരാഷ്ട്രയില്‍ നിന്നുള്ള സ്ത്രീ സൗദിയിലെ വാഹനാപകടത്തില്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ യാത്ര ചെയ്തത്.

ജിദ്ദ: സൗദി അറേബ്യയിലെ മദീനയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരിയും. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ യാത്ര ചെയ്തത്. എന്നാല്‍ ഭര്‍ത്താവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല.

ബുധനാഴ്ച രാത്രി ഏഴുമണിയോടെ മദീനയ്ക്ക് സമീപത്തെ ഹിജ്റ റോഡിലായിരുന്നു അപകടം. 35 പേരാണ് അപകടത്തില്‍ മരിച്ചത്. തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം
സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം