സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു

Published : Jun 25, 2021, 11:22 PM IST
സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ഈദാബി  ഹെൽത്ത്  സെൻററിൽ നഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്ന മകളുടെ അടുത്ത് ഇരുപത് ദിവസം മുമ്പ് സന്ദർശന വിസയിൽ വന്നതായിരുന്നു 

റിയാദ്: സന്ദർശക വിസയിൽ സൗദി അറേബ്യയിൽ മകളുടെ അടുത്തെത്തിയ തമിഴ്‍നാട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി ജില്ലയിലെ കുലശേഖരം ചെറുത്തിക്കോണം കമലാഭായ് ജോഷിയാൻ (61) ആണ് ജിസാൻ സബിയ ജനറൽ ആശുപത്രിയിൽ മരിച്ചത്. 

ചെറൂത്തിക്കോണം പൊന്നു പിള്ളേയ് - താനി ദമ്പതികളുടെ മകളാണ്. ഭർത്താവ് പരേതനായ ജോഷിയാൻ.  ഈദാബി  ഹെൽത്ത്  സെൻററിൽ നഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്ന മകളുടെ അടുത്ത് ഇരുപത് ദിവസം മുമ്പ് സന്ദർശന വിസയിൽ വന്നതായിരുന്നു കമലാ ഭായ്. മക്കൾ: സോണിയ റെക്സിൻ, ഗോഡ്സെൻ ജോസ്. മരുമകൻ റെക്സിൻ ജോയ്ൽ ഈദാബിയിൽ ഇലക്ട്രിഷനായി ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ടാം തിയ്യതി മുതൽ സെബിയ  ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ