കുവൈത്തില്‍ 27 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം

By Web TeamFirst Published Jun 25, 2021, 8:50 PM IST
Highlights

കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനില്‍ വാക്സിനേഷന്‍ വിവരങ്ങള്‍ കാണിക്കണം.

കുവൈത്ത് സിറ്റി: ജൂണ്‍ 27 മുതല്‍ കുവൈത്തിലെ പൊതുസ്ഥലങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മാളുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിനെടുക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. അതേസമയം റസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ഉടമസ്ഥര്‍ക്ക് ഇത് ബാധകമാക്കിയിട്ടില്ല.

കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനില്‍ വാക്സിനേഷന്‍ വിവരങ്ങള്‍ കാണിക്കണം. ആപ്ലിക്കേഷനില്‍ രണ്ട് ഡോസുകള്‍ മുഴുവനായോ അല്ലെങ്കില്‍ ഒരു ഡോസ് മാത്രമായോ വാക്സിന്‍ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം. വാക്സിനെടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളര്‍കോഡാണെങ്കില്‍ പ്രവേശനം നിഷേധിക്കും.

click me!