
അബുദാബി: തിങ്കളാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരിസിന്റെ 218-ാമത് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ദുബായില്‍ താമസിക്കുന്ന ദിപാങ്കര്‍ ഡെയ്‍യാണ് സ്വപ്നവിജയം നേടിയത്. ജൂലൈ 14ന് അദ്ദേഹം എടുത്ത 041486 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
നറുക്കെടുത്തപ്പോള്‍ തന്നെ ഇന്ത്യക്കാരാനാണെന്ന് അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ദിപാങ്കറിനെ സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടു. നറുക്കെടുപ്പ് കണ്ടില്ലായിരുന്നെന്ന് പറഞ്ഞ ദിപാങ്കറിന് താനാണ് ഗ്രാന്റ് പ്രൈസ് വിജയി എന്നറിഞ്ഞപ്പോള്‍ സന്തോഷമടക്കാനായില്ല. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. സുഹൃത്തുക്കളോടൊപ്പമാണ് ദിപാങ്കര്‍ ടിക്കറ്റെടുത്തത്. സമ്മാനത്തുക പങ്കുവെക്കാനാകുന്നത് കൂടുതല്‍ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക 11 പേര്‍ പങ്കിട്ടെടുക്കും.
ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗര ഷെട്ടിഗരയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആഢംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 സ്വന്തമാക്കിയത്. അദ്ദേഹം വാങ്ങിയ 012677 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരായിരുന്നു. അതുകൊണ്ട് ഇന്ത്യക്കാരുടെ ഭാഗ്യദിനമായി ഇന്ന് മാറി.
ഒന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് സുജിന്‍ പി എസാണ്. 200334 എന്ന നമ്പറിലെ ടിക്കറ്റാണ് അദ്ദേഹത്തെ വിജയിയാക്കിയത്. രണ്ടാം സമ്മാനമായ 90,000 ദിര്‍ഹത്തിന് അര്‍ഹനായത് ജിനേഷ് ചന്ദ്രനാണ്. 134248 എന്ന നമ്പറിലെ ടിക്കറ്റാണ് ജിനേഷിന് സമ്മാനം നേടിക്കൊടുത്തത്. 275329 എന്ന ടിക്കറ്റ് നമ്പറിനാണ് മൂന്നാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത്. ശ്രീരാഗ് സുരേഷാണ് വാങ്ങിയ ടിക്കറ്റാണിത്. നാലാം സമ്മാനമായ 70,000 ദിര്‍ഹം അഹമ്മദ് കബീര്‍ സ്വന്തമാക്കി. 165406 ആണ് അദ്ദേഹത്തെ വിജയിയാക്കിയ ടിക്കറ്റ് നമ്പര്‍. 60,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം 241046 എന്ന ടിക്കറ്റെടുത്ത നാസര്‍ പള്ളിപ്പറമ്പില്‍ സ്വന്തമാക്കി. ആറാം സമ്മാനമായ 50,000 ദിര്‍ഹത്തിന് അര്‍ഹനായത് ജെനിറ്റ് ജോസഫാണ്. 115503 ആണ് അദ്ദേഹത്തെ വിജയിയാക്കിയ ടിക്കറ്റിന്റെ നമ്പര്‍. ഇവരെല്ലാവരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയായിരുന്നു ഇത്തവണയും നറുക്കെടുപ്പ്. പകരം സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam