ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക

Published : May 31, 2024, 05:24 PM ISTUpdated : May 31, 2024, 06:36 PM IST
ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക

Synopsis

ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ സമ്മാനം നേടുന്ന  230-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍.  ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ചിമലക്കൊണ്ട കൃഷ്ണ കോടികള്‍ സമ്മാനം നേടിയത്. 

ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ സമ്മാനം നേടുന്ന  230-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം. മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ നറുക്കെടുപ്പിൽ ദുബൈയിൽ മെഡിക്കൽ ഇൻ‍ഡസ്ട്രീസ് കമ്പനി ജനറൽ മാനേജരായ ഇന്ത്യക്കാരൻ ഹെൻറി പോളിന് മെര്‍സിഡീസ് ബെന്‍സ് എസ് 500  കാര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനുകളില്‍ പങ്കെടുത്ത് വരികയാണ് അദ്ദേഹം. 

നറുക്കെടുപ്പില്‍ യുഎഇ സ്വദേശി ഇബ്രാഹിം അൽ നുഐമിക്കും മെഴ്സിഡീസ് ബെൻസ് ജി 63 കാർ സമ്മാനമായി ലഭിച്ചു. അജ്മാനിലെ ക്ലീനിങ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് കെ. എസ്. അജാസ്മോന് ആഢംബര ബൈക്ക് സമ്മാനമായി ലഭിച്ചു.

Read Also -  ഒരൊറ്റ ക്ലിക്ക്, മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരം! 1500ലേറെ ഫോട്ടോകളില്‍ ഭാഗ്യം പതിഞ്ഞ ആ ചിത്രം

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; യുഎഇയിൽ പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും

അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.02 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില.  നിലവില്‍ ഇത് 3.22 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമാണ് പുതിയ നിരക്ക്. മെയ് മാസത്തില്‍ 3.15 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ 3.07 ദിര്‍ഹമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം