
മസ്കത്ത്: ഒമാനില്‍ മാസങ്ങളോളം ശന്പളം നല്‍കാതെ തൊഴില്‍ ഉടമ വഞ്ചിച്ച ഇന്ത്യക്കാര്‍ ദുരിതത്തില്‍. പട്ടിണിക്ക് പുറമെ തൊഴിലുടമയുടെ ശാരീരിക പീഡനവും കൂടി സഹിക്കാതെ വന്നപ്പോള്‍ മാസകത്ത് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി എത്തിയിരിക്കുകയാണ് നാല് ഉത്തരപ്രദേശ് സ്വദേശികള്‍.
ഈ വര്‍ഷം ജനുവരി ആദ്യമാണ് ഒമാനിലെ സെഹറിലെ ഗസ്‌ബാ എന്ന സ്ഥലത്തു , അലങ്കാര പണികള്‍ ചെയ്യുന്ന കമ്പനിയിലേക്ക് ഉത്തര്‍ പ്രദേശിലെ ബാല്‍റാംപൂര്‍ ജില്ലയില്‍ നിന്നുമുള്ള അസ്ഗര്‍ അലി , അശോക് കുമാര്‍ , സത്യവര്‍ദ്ധ് , കാല്‍മുലുദ്ധീന്‍ എന്നീ നാല് യുവാക്കള്‍ എത്തിയത്.
പല തവണകളായി ആദ്യമാസത്തെ ശമ്പളം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നിട്ടും കമ്പനിയില്‍ ജോലി തുടരുന്ന ഇവര്‍ക്ക് , കുടിശ്ശിക ശമ്പളം ആവശ്യപെട്ടപ്പോള്‍ തൊഴിലുടമയുടെ വക ശാരീരിക പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്.
ഇത്തരത്തിലുള്ള പരാതികളുമായി എംബസിയെ സമീപിക്കുന്നവര്‍ക്കു അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സാമൂഹ്യ ക്ഷേമ നിധിയില്‍ നിന്നും നല്‍കി വന്നിരുന്ന സഹായ തുക നല്‍കുന്നതില്‍ കഴിഞ്ഞ ഒരു മാസമായി എംബസിക്കു കാലതാമസം നേരിടുന്നതിനാല്‍ ഇവര്‍ക്ക് ആഹാരവും താമസവും ഇല്ലാത്ത സാഹചര്യമാണിപ്പോള്‍. മുന്‍ വര്‍ഷങ്ങളെക്കാള്‍ തൊഴില്‍ പരാതികള്‍ വര്‍ധിച്ചു വരുന്നതായും മസ്‌കത്ത് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam