സൗദി കിരീടാവകാശി കുവൈത്തില്‍ സന്ദര്‍ശനം നടത്തി

Published : Oct 02, 2018, 01:09 AM ISTUpdated : Oct 02, 2018, 01:11 AM IST
സൗദി കിരീടാവകാശി കുവൈത്തില്‍ സന്ദര്‍ശനം നടത്തി

Synopsis

സൗദി കിരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ് കുവൈത്തില്‍ സന്ദര്‍ശനം നടത്തി. ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് നേതൃത്വം നൽകുന്ന കുവൈത്ത് അമീറുമായി സമവായ ചര്‍ച്ചകളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, നിലപാട് വ്യക്തമാക്കാതെ സൗദി കിരീടാവകാശി മടങ്ങിയത് പ്രശ്ന പരിഹാരം നീണ്ടുപോകുമെന്ന സൂചനയാണ് നല്‍കുന്നത്.

കുവൈത്ത് സിറ്റി: സൗദി കിരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ് കുവൈത്തില്‍ സന്ദര്‍ശനം നടത്തി. ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് നേതൃത്വം നൽകുന്ന കുവൈത്ത് അമീറുമായി സമവായ ചര്‍ച്ചകളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, നിലപാട് വ്യക്തമാക്കാതെ സൗദി കിരീടാവകാശി മടങ്ങിയത് പ്രശ്ന പരിഹാരം നീണ്ടുപോകുമെന്ന സൂചനയാണ് നല്‍കുന്നത്.

രണ്ടു ദിവസത്തെ ഔദ്യോകിക സന്ദർശനത്തിനു സൗദി കിരീടവകാശി ശനിയാഴ്ച കുവൈത്തിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്‌.എന്നാൽ ഞായറാഴ്ച വൈകീട്ട്‌ കുവൈത്തിൽ എത്തിയ അദ്ദേഹം ഏതാനും മണിക്കൂറുകൾ മാത്രമാണു രാജ്യത്ത് ചിലവഴിച്ചത്‌. സന്ദർശനത്തിൽ ഖത്തർ വിഷയം മുഖ്യ അജണ്ടയായിരിക്കുമെന്ന് കുവൈത്ത്‌ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഔപചാരിക വിഷയങ്ങളിൽ ഊന്നിയ ചര്‍ച്ചയാണ് കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ചയിലുണ്ടായത്.

ഇതിനു പുറമേ വിവിധ കാരണങ്ങളാൽ അടച്ചു പൂട്ടിയ സൗദി കുവൈത്ത്‌ സംയുക്ത എണ്ണ ഉൽപാദന കേന്ദ്രങ്ങളായ കഫ്ജി , വഫറ പദ്ധതികൾ പുനാരംഭിക്കുവാനുള്ള ചര്‍ച്ചകളും ഇരു നേതാക്കളും നടത്തി. ഖത്തർ വിഷയത്തിൽ കുവൈത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങൾ നടന്നു വരുന്ന സാഹചര്യത്തില്‍ മുഹമ്മദ്‌ ബിൻ സൽമാൻ രാജ കുമാരന്റെ കുവൈത്ത്‌ സന്ദർശനം അറബ്‌ ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നതു. 

എന്നാൽ വിഷയത്തിൽ തങ്ങൾ നേരത്തെ മുന്നോട്ട്‌ വെച്ച വ്യവസ്ഥകളിൽ തീർപ്പുണ്ടാകുന്നത്‌ വരെ ചർച്ചകൾക്കില്ലെന്ന സന്ദേശമാണു സൗദി അറേബ്യ ഖത്തർ വിഷയം ചർച്ച ചെയ്യുന്നതിൽ നിന്നും വിട്ടു നിന്നതിലൂടെ വ്യക്തമാകുന്നത്‌. ഇത്‌ കൊണ്ട്‌ തന്നെ ഖത്തർ പ്രതിസന്ധി ചർച്ചകൾക്ക്‌ പോലും സാധ്യത ഇല്ലാതെ ഇനിയും നീണ്ടു പോകുമെന്ന് തന്നെയാണു നയതന്ത്രമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ