കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അറിയിപ്പുമായി ഇന്റിഗോ

Published : Aug 09, 2019, 11:22 AM IST
കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അറിയിപ്പുമായി ഇന്റിഗോ

Synopsis

നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനോ അല്ലെങ്കില്‍ യാത്ര മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനത്താവളങ്ങളിലേക്കോ ക്രമീകരിക്കാനുമാവും. ടിക്കറ്റുകള്‍ പുനഃക്രമീകരിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കില്ല. 

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളം അടച്ചത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും വിവിധയിടങ്ങളില്‍ നിന്ന് നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകളെയും ബാധിക്കുമെന്ന് ഇന്റിഗോ എയര്‍ലൈന്‍സ് അറിയിച്ചു. ഓഗസ്റ്റ് 11 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ മറ്റിടങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്യും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവയടക്കം നിരവധി സര്‍വീസുകള്‍ വിവിധ കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനോ അല്ലെങ്കില്‍ യാത്ര മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനത്താവളങ്ങളിലേക്കോ ക്രമീകരിക്കാനുമാവും. ടിക്കറ്റുകള്‍ പുനഃക്രമീകരിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കില്ല. റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കും. സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ST <flight number> <flight date as DDMM)>  എന്ന് ടൈപ്പ് ചെയ്ത് 566772 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കാം. ഇന്റിഗോയുടെ വെബ്‍സൈറ്റിലും തത്സമയ വിവരങ്ങള്‍ ലഭ്യമാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ