പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിൽ യാത്ര എളുപ്പമാകും

Published : Feb 10, 2026, 01:38 PM IST
IndiGo Flight

Synopsis

പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ, ഒമാൻ തലസ്ഥാനമായ മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിൽ പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ചു. മെയ് 14 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും. 

മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിൽ പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ. ദക്ഷിണേന്ത്യയും ഒമാനും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സീസണൽ സർവീസുകൾ ആരംഭിക്കുന്നത്.

ഇൻഡിഗോ പങ്കുവെച്ച വിവരങ്ങൾ പ്രകാരം മെയ് 14 മുതലാണ് ചെന്നൈ -- മസ്കറ്റ് സർവീസുകൾക്ക് തുടക്കമാകുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസുകളുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. രാത്രി 11:45-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം (6E 1203) പുലർച്ചെ 02:15-ന് മസ്കറ്റിലെത്തും. തിരിച്ചുള്ള മസ്കറ്റ് - ചെന്നൈ സർവീസുകൾ (6E 1204) മെയ് 15 മുതൽ ആരംഭിക്കും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസുകൾ. പുലർച്ചെ 03:15-ന് മസ്കറ്റിൽ നിന്ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്ന് രാത്രി 11:45ന് പുറപ്പെട്ട് 02:15ന് മസ്‌കത്തില്‍ എത്തിച്ചേരും. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കും തമിഴ്നാട് സ്വദേശികൾക്കും ഒമാനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ ഈ പുതിയ സർവീസ് സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബിയിൽ രണ്ടിടത്ത് ഇറാന്‍റെ ആക്രമണം, ഹബ്ഷാൻ ഗ്യാസ് പ്ലാന്‍റിൽ തീപിടിത്തം
ദുബായിലെ ഒറാക്കിൾ ഡാറ്റാ സെന്‍ററിന് നേരെ ഇറാന്‍റെ ആക്രമണമെന്ന് വാർത്തകൾ; പ്രതികരിച്ച് അധികൃതർ, വ്യാജപ്രചാരണം നടത്തരുതെന്ന് മുന്നറിയിപ്പ്